അടൂർ : ഫൈൻ ആർടസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നെടുമുടിവേണു അനുസ്മരണം നടത്തി. ഗവ.എംപ്ളോയീസ് കോൺഫ്രൻസ് ഹാളിൽ നടന്ന അനുസ്മരണയോഗം ചലച്ചിത്ര പ്രവർത്തകൻ പ്രവീൺ ഇറവുങ്കര ഉദ്ഘാടനം ചെയ്തു.അടൂർ ഫൈൻ ആട്സ് സൊസൈറ്റി പ്രസിഡന്റ് രാജൻ അനശ്വര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അടൂർ ശശാങ്കൻ, സി.സുരേഷ് ബാബു, പഴകുളം ശിവദസൻ, ഫാ. ഗീവർഗീസ് ബ്ളാഹേത്ത്, ബാബു ജോൺ, അടൂർ രാജേന്ദ്രൻ, എം. പ്രകാശ്, ഹരി പതഞ്ജലി, അടൂർ ജോൺസൻ, ജോസ് മാത്യൂ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.