കൊടുമൺ: രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌നേഹാലയം അഗതി മന്ദിരത്തിൽ ഭക്ഷണം വിതരണവും നിർദ്ധനരായ ഡയാലിസിസ് രോഗിക്ക് ചികിത്സ സഹായവും നൽകി. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് കാഷ് അവാർഡുകൾ നൽകി. സ്നേഹാലയം അസി.ഡയറക്ടർ റവ.ഫാ. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് ജോസ് പള്ളിവാതുക്കൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുല്ലൂർ സുരേഷ്, അങ്ങാടിക്കൽ മണ്ഡലം പ്രസിഡന്റ് സി.ജെ ജോയ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അജു സാം ഫിലിപ്പ്, റെജി മുരുപ്പേൽ, കുഞ്ഞുമോൻ അങ്ങാടിക്കൽ, വിജയൻ മൂഴിക്കൽ, രാജേന്ദ്രൻ ലക്ഷംവീട്, മഹിളാ കോൺഗ്രസ് നേതാക്കളായ സുനി ഷിബു, മഞ്ജു മുല്ലശേരിയിൽ, ജെസ്സി വിളയിൽ, പ്രിൻസി ജയിംസ് എന്നിവർ സംസാരിച്ചു.