പ്രമാടം : അച്ചൻകോവിലാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ വലഞ്ചുഴി ദേവീക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചു. ക്ഷേത്രം നദിയാൽ ചുറ്റപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.