കൊടുമൺ : അങ്ങാടിക്കൽ വടക്ക് പ്രദേശത്ത് കോൺഗ്രസിന്റെ കൊടിമരങ്ങൾ വ്യാപകമായി നശിപ്പിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അങ്ങാടിക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ ഉദ്ഘാടനം ചെയ്തു. ഡി. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബിജു ഫിലിപ്പ്, എ.വിജയൻ നായർ, അങ്ങാടിക്കൽ വിജയകുമാർ, സുരേഷ് മുല്ലൂർ, സി.ജി. ജോയി, റ്റിനു എം തോമസ്, പ്രകാശ് ടി.ജോൺ, ജോർജ്ജ് ബാബുജി , വി.ആർ ജിതേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.