കൂടൽ: ദേശീയ പാതയിൽ നെടുമൺകാവ് ജംഗ്ഷനിൽ അപകട സാദ്ധ്യതയേറുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി വലിയ കുഴിയെടുത്തിട്ട് മാസങ്ങളായി. റോഡും തോടും പാലവും ചേരുന്ന ഭാഗത്ത് വീതി കുറഞ്ഞു. റോഡിന് പലയിടത്തും പല വീതിയാണ്. ഇഞ്ചപ്പാറ പെട്രോൾ പമ്പിന് മുൻ വശത്ത് തോട്ടിൽ ഒഴുക്ക് നിലച്ച് വെള്ളം കൃഷി സ്ഥലത്തും പാടശേഖരങ്ങളിലും നിറഞ്ഞു. കൃഷി നശിച്ചതിനെ തുടർന്ന് കൃഷിഭവനിലും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും നടപടിയില്ല.