പത്തനംതിട്ട: പ്രക്കാനം മണ്ണിൽ വീട്ടിൽ റെജിയുടെ വീട് അറ്റകുറ്റപ്പണിയുടെ ഭാഗമായി നടന്ന വാർപ്പ് ജോലികൾ തടസപ്പെടുത്തി വൃദ്ധയായ മാതാവിനെ മർദ്ദിച്ചെന്ന് പരാതി. തിങ്കളാഴ്ച ഉച്ചയോടെ അയൽക്കാരായ രണ്ടു പേർ മാരകായുധങ്ങളുമായി എത്തി തൊഴിലാകളെ തടയുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്തു. തുടർന്ന് വീട്ടിലെത്തി റെജിയുടെ മാതാവിന്റെ കൈ പിടിച്ചു തിരിച്ചു. വെട്ടുകത്തി കാട്ടി 25000 രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കിൽ വീട് പണി മുന്നോട്ടു കൊണ്ടുപോകില്ലെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ ജോലിക്കാർക്ക് ഉച്ചഭക്ഷണം കൊണ്ടുവന്നയാളെ ഉളി കൊണ്ട് പരിക്കേൽപ്പിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി റെജി പത്തനംതിട്ട പൊലീസ് ചീഫിന് പരാതി നൽകി.