p

കൊടുമൺ: കഴിഞ്ഞ മൂന്നു​പ​തി​റ്റാ​ണ്ടി​ല​ധി​ക​മായി തരി​ശായി​ക്കി​ടന്ന കൊടു​മ​ണ്ണിലെ ഇരു​പ്പു​നി​ല​ങ്ങളിൽ വീണ്ടും തുടങ്ങിയ നെൽകൃഷി വെള്ളത്തിലായി. കൊടു​മൺ ഫാർമേഴ്‌സ് സൊസെ​റ്റി എന്ന പേരിൽ കർഷ​ക​രുടെ കൂട്ടായ്മ രൂപീ​ക​രിച്ച് കൊടു​മൺ ക്യഷി​ഭ​വന്റെ നേത്യ​ത്വ​ത്തിൽ കഴിഞ്ഞ മൂന്നു​വർഷ​മായി ഇവിടെ ക്യഷി​ചെയ്തു വരി​ക​യാ​യി​രു​ന്നു. അത്യു​ൽപാ​ദ​ന​ശേ​ഷി​യു​ളള പുതിയ ഇനം നെല്ലു​ക​ളാണ് ക്യഷി ചെയ്തത്. ഇതിന്റെ അരി​യാണ് കൊടു​മൺ റൈസ് എന്ന പേരിൽ പ്രസി​ദ്ധ​മാ​യത്. 25ൽപ്പരം കർഷ​കർ 35 ഏക്കർ നില​ങ്ങ​ളി​ലാണ് ക്യഷി​യി​റ​ക്കി​യത് കൊടു​മ​ണ്ണിലെ ചിങ്ങ​ക്കൊയ്ത്തും മക​ര​ക്കൊയ്ത്തും ഉത്സ​വ​മായി മാറി​യി​രുന്നു. കുമ​ര​കത്തെ ഓയിൽപ്പാം ഇന്ത്യ​യുടെ മില്ലിൽ എത്തിച്ചാണ് അരി​യാ​ക്കി​യി​രു​ന്നത്. പീന്നീട് അന്നത്തെ ക്യഷി മന്ത്രി സുനിൽകു​മാർ ഇവിടെ റൈസ് മില്ലും അനു​വ​ദി​ച്ചു. സി.​പി.എം കൊടു​മൺ ഏരിയാ കമ്മിറ്റി സെക്ര​ട്ടറി എ.എൻ സലീ​മാണ് കർഷ​കരെ സംഘ​ടി​പ്പിച്ച് കാർഷിക വിക​സന സമിതി ഉണ്ടാ​ക്കി​യത്. ഒരാ​ഴ്ച​യോളം നീണ്ടു നിന്ന മഴ​യിലും വെള്ള​പ്പൊ​ക്ക​ത്തിലും നെൽക്യ​ഷി​യാകെ നശി​ച്ചു. ചേരുവാ, മൂണ്ടു​കൊണം, മഞ്ഞി​പ്പുഴ, മംഗ​ല​ത്തു​വ​യൽ, നരി​ക്കുഴി തുട​ങ്ങിയ പാട​ങ്ങ​ളെല്ലാം വെള്ള​ത്തി​ന​ടി​യി​ലായി. ഏത്തവാ​ഴ, മര​ച്ചീ​നി, വെറ​റി​ല​ക്കൊടി വിവി​ധ​യിനം പച്ച​ക്ക​റി​കൾ തുടങ്ങിയവുയും ഇവിടെ നശിച്ചിട്ടുണ്ട്.