arrest

തിരുവല്ല: മാടക്കട കുത്തിത്തുറന്ന് മോഷണം നടത്തിയയാൾ പൊലീസിന്റെ പിടിയിലായി. കാവുംഭാഗം പരുത്തിക്കപ്പടി പാലത്തിങ്കൽ പറമ്പിൽ വീട്ടിൽ അനീഷ് (52) ആണ് പിടിയിലായത്. തിരുവല്ല - കാവുംഭാഗം റോഡിൽ കച്ചേരിപ്പടിയിലുള്ള കടയിലാണ് മോഷണം നടത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. ആയിരത്തോളം രൂപയും മൂവായിരത്തോളം രൂപ വിലമതിക്കുന്ന സിഗരറ്റ് അടക്കമുള്ള സാധാനങ്ങളാണ് മോഷണം പോയത്. സമീപത്തെ ബാങ്കിന്റെ സി.സി ടി.വി യിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണക്കേസുകളിൽ പ്രതിയായ അനീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.