തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് ഇരവിപേരൂർ പഞ്ചായത്തിൽ രണ്ട് വീടുകൾ ഭാഗീകമായി തകർന്നു. വള്ളംകുളം കിഴക്ക് കണ്ടത്തറ പൊയ്കയിൽ കെ.പി അപ്പുക്കുട്ടന്റെ വീടിന്റെ അടുക്കളയുടെ ഭിത്തി തകർന്നു. കിഴക്കനോതറ അയത്തിട്ട വീട്ടിൽ മോഹനൻ നായരുടെ വീടിന്റെ മേൽക്കൂരയ്ക്ക് നാശം സംഭവിച്ചു.