പ​ന്ത​ളം: നീർ​ച്ചാ​ലിൽ നി​ന്ന് മു​ട്ടാർ​പാ​ല​ത്തിൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങൾ നീ​ക്കംചെ​യ്​തു. ചൊ​വ്വാ​​ഴ്​ച വൈ​കു​ന്നേ​രം മു​ട്ടാർ ജം​ഗ്ഷ​നിൽ ജെ.സി.ബി.ഉ​പ​യോ​ഗി​ച്ച​യാ​ണ് പാ​ല​ത്തിൽ വെ​ള്ളം ഒ​ഴു​കു​ന്ന​തി​ന് ത​ട​സ​മാ​യി നി​ന്ന മാ​ലി​ന്യ​ങ്ങൾ നീ​ക്കി​യ​ത്. നീ​ക്കം ചെ​യ്യു​ന്ന​ത് കാ​ണു​ന്നതി​ന് പാ​ല​ത്തിൽ ആ​ളു​കൾകൂടി തിരക്ക് വർദ്ധിച്ചതോടെ അ​ടൂർ ഡി.വൈ.എ​സ്.പി.ബി​നു. പ​ന്ത​ളം എ​സ്.എ​ച്ച്.ഒ.എ​സ്. ശ്രീ​കു​മാർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിൽ പൊ​ലീ​സ് എ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.റെ​സ്​ക്യൂ വി​ങ്ങി​ന്റെ പ്ര​വർ​ത്ത​ക​രാ​യ ഷെ​ഫീ​ഖ്, മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, ഷാൻ​മു​ത്തൂ​ണി​യിൽ, അൻ​സാ​രി, ഷ​ഹാ​സ്, ഷാ​ജി, സാ​ബു എ​ന്നി​വർ നേ​തൃ​ത്വം നൽ​കി.