fireforc-e
മല്ലപ്പള്ളി ബസ്റ്റാൻഡിൽ ചെളിയും മണ്ണും ഫയർഫോഴ്സ് നീക്കംചെയ്തു

മല്ലപ്പള്ളി : മിന്നൽ പ്രളയത്തെ തുടർന്ന് മല്ലപ്പള്ളി സ്റ്റാന്റിൽ വന്നടിഞ്ഞ ചെളിയും മണ്ണും തിരുവല്ലയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി നീക്കംചെയ്തു. മാത്യു ടി. തോമസ് എം.എൽ.എ സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളം കയറിയ കടകളും ഓഫീസുകളും സന്ദർശിച്ച് എം.എൽ.എ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.