പത്തനംതിട്ട : കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ്പനിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീങ്ങനെ മികവാർന്ന കഴിവ് തെളിയിച്ചിട്ടുള്ള ആറ് വയസിനും 18 വയസിനും ഇടയിലുള്ള കുട്ടികളിൽ നിന്ന് ഉജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ നേട്ടങ്ങളാണ് പരിഗണിക്കുന്നത്. അപേക്ഷകൾ ആറൻമുളയിലുള്ള ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ നിന്ന് ലഭിക്കും. ഫോൺ : 8547907404.