റാന്നി : വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ റാന്നിയിൽ എത്തിച്ച ബോട്ടുകൾ മടക്കിയച്ചില്ല.
റാന്നി പൊലീസ് സ്റ്റേഷൻ പടിയിൽ ലോറിയിലാണ് ബോട്ടുകൾ ഇട്ടിരിക്കുന്നത്. കാലാവസ്ഥ വകുപ്പ് 20 മുതൽ ശക്തമായ മഴ പ്രവചിച്ചതിനാൽ പമ്പയിലും കക്കാട്ടാറിലും ജലനിരപ്പ് വീണ്ടും ഉയരും എന്ന കണക്കുകൂട്ടലിലാണ് ബോട്ടുകൾ മടക്കി അയക്കാഞ്ഞത്. 2018 ലെ മഹാ പ്രളയം റാന്നിക്ക് വൻ നാശമാണ് വിതച്ചിരുന്നത്. സമാനമായി പ്രളയ സാദ്ധ്യത നിലനിൽക്കുന്ന പ്രദേശമാണ് റാന്നിയും സമീപ പ്രദേശങ്ങളും. ജില്ലയിൽ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ റാന്നിയിലും സമീപ്ര പ്രദേശങ്ങളിലും ഇടിയോടു കൂടിയ മഴ അനുഭവപ്പെട്ടു.