തീയാടിക്കൽ : റിട്ട അദ്ധ്യാപകനും കൊറ്റനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്ന കുമ്പളന്താനം തടിയിൽ എ.ജെ.ജോസ് (84) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2ന് കൊറ്റനാട് ട്രിനിറ്റി മാർത്തോമ്മ പള്ളിയിൽ. ഭാര്യ : കരുവാറ്റ ആഞ്ഞിലിവേലിൽ അച്ചാമ്മക്കുട്ടി. മക്കൾ : സുജാ, സുബി, സുനു (ഷാർജ), സുനീഷ് (ചെയർമാൻ, ക്രിസ്ത്യൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ബെംഗളൂരു). മരുമക്കൾ : വീയപുരം മീനത്തേതിൽ തമ്പി, ചിറയിറമ്പ് അഴകത്ത് ബോബൻ, പുത്തൻകുരിശ് പാലിയത്ത് ഡോ.ഡിനി സുനീഷ് (ജെ.എം.ജെ. ഹോസ്പിറ്റൽ ബെംഗളൂരു). പരേതൻ ബെംഗളൂരു ക്രിസ്ത്യൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ, കൊറ്റനാട് വൈസ് മെൻസ് ക്ലബ് പ്രസിഡന്റ്, ചുഴകുന്നിൽ കൊണ്ടൂർ കുടുംബയോഗം പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.