പത്തനംതിട്ട : കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിലെ എല്ലാ അംഗങ്ങളും ഇഷ്രാം( e-shram ) പോർട്ടലിൽ അടിയന്തരമായി രജിസ്‌ട്രേഷൻ നടത്തണം. രജിസ്റ്റർ ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി കോഡ്, ആധാർ നമ്പർ, മൊബൈൽ നമ്പർ, നോമിനി എന്നീ വിവരങ്ങൾ കരുതണം. അപേക്ഷ സമർപ്പിക്കുന്നതിനായി അക്ഷയ കേന്ദ്രത്തിലോ കോമൺ സർവീസ് സെന്റർ മുഖേനയോ രജിസ്റ്റർ ചെയ്യാം.