കോന്നി: മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള തോട്ടിൽ ചപ്പുചവറുകളും,മാലിന്യങ്ങളും നിക്ഷേപിക്കുന്നതായി പരാതി. പുനലൂർ മുവാറ്റുപ്പുഴ സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി റോഡരികിലെ മുറിച്ചു മാറ്റിയ തെങ്ങുകളുടെയും , മറ്റു വൃക്ഷങ്ങളുടെയും ശിഖരങ്ങളും മറ്റും തോട്ടിലേക്ക് നിക്ഷേപിക്കുന്നു. ഇതിനെ തുടർന്ന് തോട്ടിലെ നീരൊഴുക്ക് തടസപ്പെടുകയാണ്. മഴപെയ്യുമ്പോഴെല്ലാം മുറിഞ്ഞകല്ല് ജംഗ്ഷനിൽ വെള്ളം കയറുന്നതും പതിവാണ്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.