പ്രമാടം : എം.സി.വൈ.എം കോന്നി വൈദിക ജില്ലയുടെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളിലെ യുവജന നേതാക്കൾക്ക് സംഘടിപ്പിച്ച നേതൃപരിശീലനം ഡോ.സാമുവേൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. എം.സി.വൈ.എം വൈദിക ജില്ലാ പ്രസിഡന്റ് ബിബിൻ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് കൈതോൺ, ഫാ.ഏബ്രഹാം മേപ്പുറത്ത്, ഫാ.ജോജോ ചരിവുപറമ്പിൽ, ഫാ. മാത്യു പേഴുംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.