21-sankar
ഹോളോബ്രിക്‌സ് കമ്പനിക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

പന്തളം : മഴയും വെള്ളപൊക്കവും കാരണം വെള്ളം കയറി മുടിയൂർക്കോണം മന്നത്ത് ശങ്കർ ഹോളോബ്രിക്‌സ് കമ്പനിക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി.മെഷീനറികളും, മോട്ടറും,കട്ടയുംറ്റയിലും മറ്റും നിർമ്മിക്കുന്നതിനു വേണ്ടി ഇറക്കി സൂക്ഷിച്ചിരുന്ന സിമന്റ്, പാറ പൊടി, മെറ്റൽ തുടങ്ങിയവ എല്ലാം നഷ്ടപ്പെട്ടതായി ഉടമ മുടിയൂർക്കോണം ദൈവത്തും വീട്ടിൽ ശ്യാമള പറഞ്ഞു. ഈ ഭാഗത് വെള്ളം കയറിയാൽ ഒഴിഞ്ഞു പോയി തകരാറായ മെഷനറികൾ ശരിയാക്കി പണി പുനരാരംഭിക്കണമെങ്കിൻ മാസങ്ങൾ വേണ്ടിവരും. കരിങ്ങാലി പാടശേഖരത്തിന് സമീപമുള്ള പ്രദേശമായതിനാൽ വെള്ളപൊക്കം രൂക്ഷമാകുമ്പോൾ കമ്പനിയും വെള്ളത്തിലാകും .കഴിഞ്ഞ വർഷത്തെ വെള്ളപൊക്കത്തിലും ഇതിൽ വെള്ളം കയറി.