1
പി.രാജൻ പിള്ള ഫൗണ്ടേഷൻ ഗദ്ദിക ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടത്തിയ പി.രാജൻ പിള്ള അനുസ്മരണ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.

തെങ്ങമം: പി.രാജൻപിള്ള ഫൗണ്ടേഷൻ ഗദ്ദിക ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കോൺഗ്രസ് പള്ളിക്കൽ മണ്ഡലം മുൻപ്രസിഡന്റായിരുന്ന പി.രാജൻ പിള്ളയുടെ 12-ാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗദ്ദിക ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ സമ്മാന വിതരണം നടത്തി. എം.ജി കണ്ണൻതോപ്പിൽ ഗോപകുമാർ, ആനന്ദപ്പള്ളി സുരേന്ദ്രൻ , ഏഴംകുളം അജു, മണ്ണടി പരമേശ്വരൻ ,എം.ആർ നാരായണനുണ്ണിത്താൻ, എൻ രാമകൃഷ്ണ കറുപ്പ്, കെ.രാഘവൻപിള്ള , കെ.കൃഷ്ണകുമാർ, വിമൽ കൈതക്കൽ , ആർ. പ്രസാദ് എന്നിവർ പ്രസംഗിച്ചു. ചേന്നം പുത്തൂർ കോളനിയിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് , പഞ്ചായത്തംഗം രഞ്ജിനി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജി.ഗോപി പിള്ള അദ്ധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച മാധവക്കുറുപ്പ്, ശിലാ സന്തോഷ്, ആദിൽ, രാജൻ പിള്ളയോടൊപ്പം ജനപ്രതിനിധികളായിരുന്ന കെ.ബി സുശീല , പഴകുളം ശിവദാസൻ, തോമസ് തരകൻ, എന്നിവരെയും പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സോനു സി.ജോസ്, രണ്ടാം സ്ഥാനം നേടിയ സോജു സി.ജോസ് , മൂന്നാം സ്ഥാനം നേടിയ ശ്രീവംശ് നിരാമയ് കൃഷ്ണൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.