തിരുവല്ല: ഈമാസം അവസാനം എറണാകുളത്തു നടക്കുന്ന സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ നാളെ വൈകിട്ട് മൂന്നിന് തിരുവല്ല മാർത്തോമ്മാ കോളേജിൽ തിരഞ്ഞെടുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 31.12.2002 ലോ അതിനു മുമ്പോ ജനിച്ചവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.