തിരുവല്ല: കടപ്രയിലെ സർക്കാർ ഹോമിയോ ഡിസ്പെൻസറിക്കുള്ളിൽ നിന്നും വിഷപ്പാമ്പിനെ പിടികൂടി. ഡിസ്പെൻസറിലെ സ്റ്റോർ റൂമിൽ നിന്നും ഇന്നലെ രാവിലെ പത്തരയോടെയാണ് ഉഗ്രവിഷമുള്ള ശംഖു വരയൻ ഇനത്തിൽപ്പെട്ട ഒരടിയോളം നീളമുള്ള പാമ്പിനെ പിടികൂടിയത്. സ്റ്റോർ റൂമിൽ നിന്നും കാർഡ് ബോർഡ് പെട്ടികൾ നീക്കം ചെയ്യുന്നതിനിടെ വനിതാ ജീവനക്കാരിയാണ് പാമ്പിനെ ആദ്യം കണ്ടത്. ഇവരുടെ നിലവിളി കേട്ട് മറ്റ് ജീവനക്കാർ ഓടിയെത്തി. ഇതോടെ പാമ്പ് കാർഡ് ബോർഡ് പെട്ടിക്കടിയിൽ ഒളിച്ചു. തുടർന്ന് ജീവനക്കാരും സമീപവാസികളും ചേർന്ന് പാമ്പിനെ പിടികൂടി പുറത്തെടുന്നു. തുടർന്ന് കെട്ടിടത്തിൽ നിന്നും മാറിയുള്ള കാട്ടിൽ പാമ്പിനെ ഉപേക്ഷിച്ചു.