പത്തനംതിട്ട : നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ജില്ലാതല അവലോകന യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാകളക്ടർ ഡോ.ദിവ്യ എസ് അയ്യർ, എ.ഡി.എം അലക്‌സ് പി. തോമസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ് ബീനാറാണി തുടങ്ങിയവർ പങ്കെടുത്തു. സർക്കാർ മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ സ്‌കൂളുകളിലും ജനപ്രതിനിധികൾ, രക്ഷിതാക്കൾ, സന്നദ്ധ പ്രവർത്തകർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ 26ന് മുൻപായി ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.