adithya-gas-leak
ഗ്യാസ് സിലണ്ടർ ലീക്കായത് പരിഭ്രാന്തി പടർത്തി

മല്ലപ്പള്ളി : മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡിന് ഉള്ളിൽ പ്രവർത്തിച്ചിരുന്ന ആദിത്യ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ ലീക്കായത് പരിഭ്രാന്തി പരത്തി. മിന്നൽ പ്രളയത്തിൽ മുങ്ങി പോയ ഹോട്ടൽ ഇന്ന് തുറന്നു ക്ലീൻ ചെയ്യുന്നതിനിടയിലാണ് സിലിണ്ടർ ലീക്ക് ആയത്. തിരുവല്ലയിൽ നിന്നും അഗ്നിരക്ഷാ സേനയും ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരും കീഴ്‌വായ്പൂര് പൊലീസും നടത്തിയ സമയോചിത ഇടപെടീലിൽ അപകടം ഒഴിവായി.