athiramala
ഉരുൾപൊട്ടൽ ഭീഷണി​ നി​ലനി​ൽക്കുന്ന ആതി​രമല

പത്തനംതിട്ട : ശക്തമായ മഴയും മണ്ണിടിച്ചിലും മറ്റ് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുള്ള ജില്ലയിലെ 44 പ്രദേശങ്ങളിലെ ജനങ്ങളെ ആവശ്യമെങ്കിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാർപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർദേശം നൽകി.
കോന്നി, റാന്നി, കോഴഞ്ചേരി, അടൂർ താലൂക്കുകളിലാണ് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യത കൂടുതലായുള്ളത്. ജിയോളജിക്കൽ സർവെ ഒഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സമിതിയും ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാൻ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജില്ലാ പൊലീസ് മേധാവി, റാന്നിയുടെയും കോന്നിയുടെയും ഡി.എഫ്.ഒ, അടൂർ, തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, റീജയണൽ ട്രാൻസ്‌​പോർട്ട് ഓഫീസർ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ, തഹസിൽദാർമാർ, പ്രാദേശിക സർക്കാരുകൾ എന്നിവരെയാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.


കോന്നി താലൂക്കിൽ

സീതത്തോട് വില്ലേജിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള 13 പ്രദേശങ്ങളാണുള്ളത്. പ്രദേശങ്ങൾ :​ സീതത്തോട് വില്ലേജ്: മൂന്നുകല്ല്, 86 ബ്ലോക്ക്, തേക്കുംമൂട്, കൊച്ചുകോയിക്കൽ, 22 ബ്ലോക്ക്, ഫോർത്ത് ബ്ലോക്ക്, മുണ്ടൻപാറ ഒന്ന്, മുണ്ടൻപാറ ഒന്ന് രണ്ടാംഭാഗം, മുണ്ടൻപാറ രണ്ട്, മുണ്ടൻപാറ മൂന്ന്, മുണ്ടൻപാറ രണ്ട് രണ്ടാം ഭാഗം, മുണ്ടൻപാറ നാല്, മുണ്ടൻപാറ അഞ്ച്, മുട്ടക്കുഴി.
ചിറ്റാർ വില്ലേജിൽ ആറ് പ്രദേശങ്ങളാണ് ഈ പട്ടികയിലുള്ളത്. വലിയകുളങ്ങര വാലി ഒന്ന്, വലിയകുളങ്ങര വാലി രണ്ട്, വലിയകുളങ്ങര വാലി മൂന്ന്, മീൻകുഴിതടം, മീൻകുഴിതടം രണ്ടാം ഭാഗം, ട്രാൻസ്‌​ഫോർമർപടി.

തണ്ണിത്തോട് വില്ലേജിൽ മൂന്ന് മേഖയാണ് മണ്ണിടിച്ചിലും ഉരുൾപ്പൊട്ടൽ ബാധിക്കാൻ സാദ്ധ്യതയുള്ള ഇടമായി കണ്ടെത്തിയിരിക്കുന്നത്.

റാന്നി താലൂക്കിൽ

ഒൻപത് സ്ഥലങ്ങളാണ് ഇത്തരത്തിലുള്ളത്. പെരുന്നാട് വില്ലേജ് ​ ബിമരം കോളനി ഒന്ന്, ബിമരം കോളനി രണ്ട്, ബിമരം കോളനി മൂന്ന്, ഹാരിസൻ പ്ലാന്റേഷൻ, അട്ടത്തോട്. കൊല്ലമുള വില്ലേജ് ​ കൊല്ലമുള ഒന്ന്, കൊല്ലമുള രണ്ട്, കൊല്ലമുള മൂന്ന്, അയ്യൻമല.

കോഴഞ്ചേരി താലൂക്കിൽ

നാരങ്ങാനം വില്ലേജിലും പത്തനംതിട്ട വില്ലേജിലും ഓരോ സ്ഥലങ്ങളാണുള്ളത്. നാരങ്ങാനം ​ പുന്നശേരി കോളനി. പത്തനംതിട്ട വില്ലേജ് ​ കളീയിക്കപ്പടി.

അടൂർ താലൂക്കിൽ

ഏറത്ത് വില്ലേജിൽ മൂന്ന് പ്രദേശങ്ങളാണുള്ളത്. കന്നിമല, പുലിമല, കിളിവയൽ. ഏനാദിമംഗലം വില്ലേജ് ​ അഞ്ചുമല (ആയിരംതോന്നിമല), കുറുമ്പുകര (ക്വാറി ഒന്ന്), കുറുമ്പുകര ക്വാറി രണ്ട്, തേപ്പുപാറ. കുരമ്പാല വില്ലേജിലെ ​ അതിരമല.