ചെങ്ങന്നൂർ: ആലാ കുളിയ്ക്കാം പാലം മൂലോത്തറയിൽ വീട്ടിൽ ഫാ.ഐ.ജെ. മാത്യുവിന്റെ വീടിനോടു ചേർന്ന റബർ പുരയ്ക്ക് തീപിടിച്ചു. ബുധനാഴ്ച രാവിലെ 9.30നാണ് സംഭവം. റബർ ഉണക്കുന്ന മെഷീനിൽ നിന്നുമാണ് തീ പടർന്നത്. ഒരേ സമയം 300 റബർഷീറ്റുകൾ ഉണക്കാൻ സാധിക്കുന്ന മെഷീൻ ആണ് ഇത്. തീ ആളിപ്പടർതോടെ ഇതിൽ ഉണ്ടായിരുന്ന റബർഷീറ്റുകളും റബർ പുരയുടെ ജനലുകളും കതകുകളും കത്തിനശിച്ചു. ഇതെ തുടർന്ന് കെട്ടിടത്തിനും കേടുപാടുകളുണ്ടായി. കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് വീട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് ചെങ്ങന്നൂരിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനാ നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.