തിരുവല്ല: അപ്പർകുട്ടനാടൻ മേഖലയിലെ വെള്ളം കയറിയ വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കുന്ന ജോലികൾ ആരംഭിച്ചു. മേഖലയിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയതോടെയാണ് വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കുന്ന ജോലികൾ ഇന്നലെ രാവിലെ മുതൽ ആരംഭിച്ചത്. പെരിങ്ങര, കടപ്ര, കല്ലുങ്കൽ, നിരണം, നെടുമ്പ്രം , തിരുമൂലപുരം എന്നിവിടങ്ങളിലെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറിയിരുന്നു. ഈ പ്രദേശങ്ങളിലെ നിരവധി വീടുകൾക്കുള്ളിൽ ഇപ്പോഴും വെള്ളം കെട്ടി നിൽക്കുന്നുണ്ട്. മഴമാറി വെയിൽ തെളിഞ്ഞതോടെ രണ്ട് ദിവസത്തിനകം വീടുകളിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.