മല്ലപ്പള്ളി: പ്രളയബാധിത പ്രദേശങ്ങൾ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചു. താലൂക്കിലെ കോട്ടാങ്ങൽ പഞ്ചായത്തിലെ കടൂർക്കടവിൽ ഇന്നലെ വൈകിട്ട് മൂന്നരയോടു കൂടി എത്തിയ അദ്ദേഹം പഞ്ചായത്തിലെ കോട്ടാങ്ങൽ, കുളത്തൂർ, എന്നിവിടങ്ങളിലെ ദുരിതത്തിലായ വീട്ടുകാരേയും വെള്ളം കയറി സർവതും നഷ്ടപ്പെട്ട വ്യാപാരികളെയും സന്ദർശിച്ചു. ഇവർക്കുവേണ്ട സഹായങ്ങൾ എത്തിക്കാൻ കഴിയുന്നത്ര ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. തുടർന്ന് കുളത്തൂർ ശബരീ ദുർഗാ കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി അവിടെയുള്ളവരെ സന്ദർശിച്ചു. വായ്പൂര് ടൗൺ, ആനിക്കാട്, ചക്കാലക്കുന്ന്, ഹിൽരാജ് കടവ്, മുരണി, മല്ലപ്പള്ളി ടൗൺ എന്നിവിടങ്ങൾ സന്ദർശിച്ചു. തുടർന്ന് കല്ലൂപ്പാറ പഞ്ചായത്തിലെ തകർന്ന കോമളം പാലം സന്ദർശിച്ചു. ബി.ജ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ്, വൈസ് പ്രസിഡന്റുമാരായ അയ്യപ്പൻ കുട്ടി, പി.ആർ ഷാജി, അനിൽകുമാർ നാരങ്ങാനം, സംസ്ഥാന സമിതി അംഗങ്ങളായ അനോജ് കുമാർ, പ്രദീപ് അയിരൂർ, അശോകൻ കുളനട, റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈൻ ജി കുറുപ്പ്, വൈസ് പ്രസിഡന്റ് സുരേഷ് പെരുമ്പെട്ടി, നിയോജകമണ്ഡലം കമ്മിറ്റി യംഗം കെ.ജി ശ്രീധരൻ, കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ കോട്ടാങ്ങൽ, ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് അജിത് അജ്ഞനം, ബിനു കെ.എൻ, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് അനിൽ തുരുത്തിക്കാട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.