പ്രമാടം : വെള്ളപ്പൊക്കത്തെ തുടർന്ന് ദിവസങ്ങളായി ഗതാഗതം നിലച്ച കോന്നി - ചന്ദനപ്പള്ളി റോഡിലെ താഴൂർക്കടവ് ഭാഗത്തുകൂടിയുള്ള ഗതാഗതം പുനരാരംഭിച്ചു. ഇന്നലെ ഉച്ചയോടെയാണ് റോഡിലെ വെള്ളക്കെട്ട് പൂർണമായും ഒഴിവായത്. ചെളിയും മണ്ണും നിറഞ്ഞ റോഡ് ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്.