പത്തനംതിട്ട: ശ്രീനാരായണ ശാസ്ത്ര കലാപരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'അറിവ് പകരാം' പദ്ധതി പ്രകാരം
23 ന് രാവിലെ 11 ന് പത്തനംതിട്ട പ്രൊവിഡൻസ് കോളേജിൽ നേതൃത്വഗുണവും, പ്രസംഗ പാടവവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തും. ക്ഷേമ പ്രവർത്തനങ്ങൾ, കലാ സാഹിത്യ മത്സരങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ, സ്മാർട്ട് ഫോൺ വിതരണം, സൗജന്യ യൂണിഫോം വിതരണം, പ്രതിഭകളെ ആദരിക്കൽ, കരിയർ ഗൈഡൻസ്, ഭവനദാനം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ശ്രീനാരായണ ശാസ്ത്ര കലാപരിഷത്ത് നടത്തിവരികയാണെന്ന് ഭാരവാഹികളായ രവീന്ദ്രൻ എഴുമറ്റൂർ, സുനിൽ മംഗലത്ത്, ഡോ. പ്രിയാ സേനൻ, കരുണാകരൻ പരുത്യാനിക്കൽ, സന്തോഷ് സൗപർണിക, രാജി മഞ്ചാടി, അനിലാ പ്രദീപ്, ദിവ്യ ചെങ്ങറ എന്നിവർ പറഞ്ഞു.