കോഴഞ്ചേരി : ആറന്മുള മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സന്ദർശിച്ചു. ഇരവിപേരൂർ, കുളനട പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിലാണ് കെ. സുരേന്ദ്രൻ സന്ദർശനം നടത്തിയത്.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട, ജില്ലാ ഭാരവാഹികളായ എം.ജി. കൃഷ്ണകുമാർ, എം.എസ്. അനിൽ, ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, ജനറൽ സെക്രട്ടറിമാരായ സൂരജ് ഇലന്തൂർ, ബാബു കുഴിക്കാല, ചിത്തിര ചന്ദ്രൻ, ഐശ്വര്യ ജയചന്ദ്രൻ, ശബരീനാഥ്, വിനോദ്കുമാർ തുടങ്ങി വിവിധ നേതാക്കൾ കൂടെയുണ്ടായിരുന്നു.