പന്തളം : കുളനട, മാന്തുക ഗവ:യു.പി. സ്‌കൂളിൽ നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങളായി. കുളനട ദേശീയ സേവാഭാരതിയുടെ നേതൃത്വത്തിൽ സ്‌കൂളും പരിസരവും വൃത്തിയാക്കി. അദ്ധ്യാപകരുടേയും പി.ടി.എയുടേയും നേതൃത്വത്തിൽ ക്ലാസ് മുറികളും ബെഞ്ചും ഡസ്‌ക്കും കഴുകി വൃത്തിയാക്കി. ക്രമീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിവിധ വകുപ്പികളി്ലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക പി.ടി.എ വിളിച്ചു ചേർത്തു. പി.ടി.എ പ്രസിഡന്റ് അനിൽ വി അദ്ധ്യക്ഷത വഹിച്ച യോഗം കുളനട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി ജോസഫ് ഉദ്ഘാടനം ചെയതു. കുളനട ഹോമിയോ ഡിസ്പൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഇ.ജെ. സ്മിത, ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ്.ബി. ചിത്ര , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ വി. സുന്ദരം, പന്തളം സബ് ഇൻസ്പക്ടർ ഡി. സുനൽകുമാർ എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. വാർഡുമെമ്പർ ഐശ്വര്യ ജയചന്ദ്രൻ പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, അദ്ധ്യാപകരായ രാജി മോൾ, സി.ആർ. ഷീജ, സബിതകുമാരി, ആതിര, ശ്രീജ കർത്ത, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഇന്ദ്രജിത്ത്, റെജി എന്നിവർ പ്രസംഗിച്ചു.