പന്തളം : മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ സർക്കാരും നഗരസഭയും നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സൗജന്യ റേഷനും സാമ്പത്തിക സഹായവും നൽകണം. കാർഷിക വിളകൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണം.