ചിറ്റാർ: ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടന കാലത്തേക്കായി ചിറ്റാർ പഞ്ചായത്തിലെ ശബരിമല ഇടത്താവളം സൂക്ഷിപ്പ്, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. താൽപ്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷ 28ന് ഉച്ചക്ക് 3 ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കേണ്ടതാണ്. ഓഫീസ് ഫോൺ നമ്പർ : 04735 255225.