തെങ്ങമം: പഴകുളത്ത് കനാലിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. പാസ് ജംഗ്‌ഷനിലെ കനാലിലാണ് കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യം തള്ളിയത് . ദുർഗന്ധം കാരണം ഇതുവഴി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഇവിടെ ഇതിനു മുമ്പും കക്കൂസ് മാലിന്യം തള്ളിയിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവിശ്യപ്പെട്ടു .