റാന്നി : വെള്ളപ്പൊക്കത്തിന്റെ ദുരിതം വിട്ടുമാറാതെ റാന്നി. പമ്പയുടെ തീര പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് അനുഭവപ്പെടുന്നത്. കിണറുകളും കുളങ്ങളും ഉൾപ്പടെ മണ്ണുമൂടി കിടക്കുന്ന സ്ഥിതിയാണ്. പൊതു കുടിവെള്ള വിതരവും ഏതാണ്ട് തടസപ്പെട്ട സ്ഥിതിയിലാണ്. വീണ്ടും ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ മുന്നറിയിപ്പും നിലനിൽക്കുന്നതിനാൽ വെള്ളം ഉയരുമെന്ന ഭീതിയിൽ മിക്കയിടങ്ങളിലും കിണറുകളും കുളങ്ങളും വൃത്തിയാക്കാത്ത സ്ഥിതിയും ഉണ്ട്. പൊതു കുടിവെള്ള വിതരണത്തെ മാത്രം ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ഡാമുകൾ തുറന്നു വിട്ടതിനാൽ പമ്പയിലെ ജലം കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. പലരും, വെള്ളത്തിനായി മഴയെ ആശ്രയിക്കുകയോ വില കൊടുത്തു ടാങ്കറുകളിൽ ഇറക്കുകയോ ചെയ്യുകയാണ്.