റാന്നി : മഴയിൽ കോൺക്രീറ്റ് ചെയ്ത റോഡിന്റെ ഉപരിതലം ഒലിച്ചുപോയി. വടശേരിക്കര പഞ്ചായത്ത് ചെറുകുളഞ്ഞി ഒന്നാം വാർഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. നാട്ടുകാർ പരാതിയുമായി രംഗത്തെത്തി. കനത്ത മഴയെ തുടർന്ന് പടുതായിട്ട് മൂടിയിരുന്ന കോൺക്രീറ്റിന്റെ ഉപരിതല ഭാഗം ഒലിച്ചുപോകുകയായിരുന്നു. നാട്ടുകാർ പ്രതിഷേധിച്ചതോടെ കരാറുകാരൻ തകരാറിലായ ഭാഗം വീണ്ടും കോൺക്രീറ്റ് ചെയ്തു. ഈ റോഡിൽ കോൺക്രീറ്റിനായി 1.75 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.