ചെങ്ങന്നൂർ: നിയുക്ത ശബരിമല മേൽശാന്തി മാവേലിക്കര തട്ടാരമ്പലം കളിക്കൽ മഠത്തിൽ എൻ. പരമേശ്വരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി കോഴിക്കോട് കല്ലായി ഋഷി നിവാസിൽ കുറവക്കാടില്ലത്ത് ശംഭു നമ്പൂതിരിയും താഴമൺ മഠത്തിലെത്തി തന്ത്രിമാരിൽ നിന്നും അനുഗ്രഹം വാങ്ങി. ശബരിമല ദർശനം നടത്തിയ ശേഷമാണ് ഇരുവരും താഴമൺ മഠത്തിൽ എത്തിയത്. നിലവിലെ ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ പിതാവും മുതിർന്ന തന്ത്രിയുമായ കണ്ഠരര് മോഹനരുടെ അടുത്താണ് ഇരുവരും ആദ്യം എത്തിയത്. ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിയ ശേഷം തന്ത്രി കണ്ഠരര് രാജിവരുടെ അടുത്തെത്തി. . ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളിൽ യാതൊരുവിധ മാറ്റവും കുറവും വരുത്തരുതെന്ന് ഇരുവരോടും തന്ത്രി കണ്ഠരര് രാജീവര് നിർദ്ദേശിച്ചു. മുജ്ജന്മ സുകൃതമാണ് തങ്ങൾക്ക് അയ്യപ്പസേവ ചെയ്യാനുള്ള അവസരം ലഭിച്ചതിന് കാരണമെന്ന് ഇരുവരും പറഞ്ഞു.