പന്തളം : ആറാട്ടുപുഴയിൽ നിന്നും എത്തിയ അച്ഛനും മകനും പ്രളയ ജലത്തിൽ അകപ്പെട്ട പന്തളത്തെ നൂറുകണക്കിന് ആളുകൾക്ക് രക്ഷകരായി. തൃക്കുന്നപ്പുഴ ആറാട്ടുപുഴ കള്ളിക്കാട് വള്ളിയിൽ സന്തോഷ് (44), മകൻ അക്ഷയ് (19) എന്നിവരാണ് വള്ളവുമായി എത്തിയത്. പന്തളത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ കരിങ്ങാലി പുഞ്ചയിൽ വെള്ളം കയറിയപ്പോൾ, മത്സ്യത്തൊഴിലാളിയായ സന്തോഷ് മകനെയും കൂട്ടി പന്തളത്ത് എത്തി. കഴിഞ്ഞ ദിവസങ്ങളിൽ മുടിയൂർകോണം പ്ലാവിള കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും ഇവർ നൂറുകണക്കിന് ആളുകളെ പെരുവെള്ളപ്പാച്ചിലിൽ നിന്നു രക്ഷിച്ചു.