മല്ലപ്പള്ളി: ആർദ്ര ചാരിറ്റബിൾ സൊസിറ്റിയുടെയും മുരണി മാർ യാക്കോബ് ബുർദ്ദാന ഓർത്തഡോക്സ് ഇടവകയുടെയും ഫ്രണ്ട്സ് ഒഫ് ഷാർജ യുടെയും നേതൃത്വത്തിൽ മല്ലപ്പള്ളി മുരണിയിൽ ദുരിതശ്വാസ സഹായങ്ങൾ വിതരണം ചെയ്തു. ഫാ.വിൽസൺ, ഫാ. യുഹാനോൻ, ഫാ. ബിജോഷ്, ഡോ. ഐസക് പാമ്പാടി, മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ്, അലക്സ്, സാമുവേൽ, പഞ്ചായത്ത് അംഗങ്ങളായ ഗീതു, ബിജു, ഇടവക ഭരണസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.