തിരുവല്ല: പ്രളയത്തിൽ നെടുമ്പ്രം പഞ്ചായത്തിലെ മൃഗസംരക്ഷണ മേഖലയിൽ ഉണ്ടായ നഷ്ടങ്ങളുടെ കണക്കുകൾ അടിയന്തരമായി അറിയിക്കണം. കന്നുകാലികൾ (പശു, പോത്ത്, ആട്) വളർത്തുപക്ഷികൾ (കോഴി, താറാവ്) വളർത്തുമൃഗങ്ങളുടെ ഷെഡുകളും കൂടുകളും തീറ്റപ്പുൽകൃഷി, വയ്ക്കോൽ, കാലിതീറ്റ എന്നിവയിൽ ഉണ്ടായ നഷ്ടങ്ങൾ അറിയിക്കേണ്ടതാണ്. ഓരോ കർഷകനും വെള്ളപേപ്പറിൽ എഴുതി വാർഡുമെമ്പർ സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും. 27നകം വിവരങ്ങൾ നൽകണം. 11,12 എന്നീ വാർഡുകളിലെ വിവരങ്ങൾ വെറ്ററിനറി ഡിസ്‌പെൻസറിയിലും 13,1,2,3,4,5,6 എന്നീ വാർഡുകളിലെ വിവരങ്ങൾ വൈക്കത്തില്ലം വെറ്ററിനറി സബ്‌സെന്ററിലും 7,8,9,10 എന്നീ വാർഡുകളിലെ വിവരങ്ങൾ കല്ലുങ്കൽ വെറ്ററിനറി സബ്സെന്ററിലും നൽകേണ്ടതാണ്.