vishnu
മരണമടഞ്ഞ വിഷ്ണു .

അടൂർ: സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോ ടാക്സിയിൽ ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മണക്കാല തുവയൂർ വടക്ക് വിഷ്ണു നിവാസിൽ വിഷ്ണു(26) ആണ് മരിച്ചത് . .ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ മഹേഷ് (23) നെ നിസാര പരിക്കുകളോടെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.30-ന് ചൂരക്കോട് കളത്തട്ടു ജംഗ്ഷനിലാണ് സംഭവം. അടൂരിൽ നിന്ന് ചൂരക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് എതിരേ വന്ന ഓട്ടോ ടാക്സിയിൽ ഇടിച്ചാണ് അപകടം. ബൈക്കിൽ നിന്നും തെറിച്ച വിഷ്ണു സമീപത്തെ മതിലിൽ ഇടിച്ച് തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ. പിതാവ്- വിശ്വനാഥപിള്ള,​ മാതാവ്- ലത