പ്രമാടം : താഴൂർ ഭഗവതിക്ഷേത്രത്തിൽ പുഷ്പാഭിഷേകം നടത്തി. പന്ത്രണ്ട് പറ പൂവ് ഉപയോഗിച്ചായിരുന്നു അമ്മയ്ക്ക് അഭിഷേകം. തെറ്റി, മുല്ല, തുളസി, പിച്ചി, താമര, ജമന്തി, അരളി പൂക്കളാണ് ഉപയോഗിച്ചത്. മേൽശാന്തി രാജേന്ദ്രകുമാർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിന് സാക്ഷിയാകാൻ നിരവധി ഭക്തരും എത്തിയിരുന്നു.