തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിലെ 2021 പ്രളയത്തിൽ കന്നുകാലികൾ (പശു, പോത്ത്, ആട്) വളർത്തുപക്ഷികൾ (കോഴി, താറാവ്) വളർത്തുമൃഗങ്ങളുടെ ഷെഡുകളും, കൂടുകളും, തീറ്റപ്പുൽകൃഷി, വൈക്കോൽ, കാലിത്തീറ്റ എന്നിവയിൽ ഉണ്ടായ നഷ്ടങ്ങൾ അപേക്ഷാ ഫോറത്തിൽ രേഖപ്പെടുത്തി ഒക്ടോബർ 27നകം അറിയിക്കേണ്ടതാണ്. 1, 2, 3, 4, 5, 6, 13 എന്നീ വാർഡുകളിലെ വിവരങ്ങൾ വൈക്കത്തില്ലം വെറ്റിനറി സബ്‌സെന്ററിലും, 11, 12 എന്നീ വാർഡുകളിലെ വിവരങ്ങൾ വെറ്ററിനറി ഡിസ്‌പെൻസറിയിലും, 7, 8, 9, 10 എന്നീ വാർഡുകളിലെ വിവരങ്ങൾ കല്ലുങ്കൽ വെറ്ററിനറി സബ്‌സെന്ററിലും നൽകേണ്ടതാണ്.