പ്രമാടം : വെള്ളപ്പൊക്ക പ്രതിസന്ധി നേരിട്ടവർ പകർച്ച വ്യാധി പ്രതിരോധം ഉറപ്പുവരുത്തണമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. വയറിളക്കം, കോളറ, അതിസാരം, ത്വക്ക് രോഗങ്ങൾ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, മറ്റ് കൊതുകുജന്യ രോഗങ്ങൾ എന്നിവയ്ക്ക് സാദ്ധ്യത വളരെ കൂടുതലാണ്. വെള്ളം കയറിയ വീടുകളിലെ കിണർ ജലം ക്ളോറിനേഷന് ശേഷമേ ഉപയോഗിക്കാവു. പനി, തലവേദന, ചുമ തുടങ്ങിയവയുള്ളവർ ഉടൻതന്നെ ആരോഗ്യ വകുപ്പിന്റെ സേവനം തേടണം.