തിരുവല്ല: തിരുവല്ല നഗരസഭയിൽ നടപ്പാക്കുന്ന സൗജന്യ നൈപുണ്യ പരിശീലന-തൊഴിൽ ഉറപ്പാക്കൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നഗരത്തിൽ ദാരിദ്ര്യാവസ്ഥയിലുള്ള 18നും 35നും ഇടയിൽ പ്രായമുള്ള എല്ലാ തൊഴിൽരഹിതർക്കും അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്. വിവിധ കോഴ്‌സുകളിലേക്ക് നഗരസഭയിലെ എൻ.യു.എൽ.എം. ഓഫീസിൽ രജിസ്‌ട്രേഷൻ തുടങ്ങി. ഫീൽഡ് എൻജിനീയർ, ഓട്ടോമോട്ടീവ് സർവീസ് ടെക്‌നീഷ്യൻ, പഞ്ചകർമ്മ ടെക്‌നീഷ്യൻ, ഫീൽഡ് ടെക്‌നീഷ്യൻ, മൾട്ടി കുസൈൻകുക്ക്, മെഷീൻ ഓപ്പറേറ്റർ-പ്ലാസ്റ്റിക് ഇൻജെക്ഷൻ മോൾഡിങ്, ഫാഷൻ ഡിസൈനർ, ഇലക്ട്രീഷ്യൻ-ഡൊമസ്റ്റിക് സൊലൂഷൻസ്, അസംബ്ലി ഓപ്പറേറ്റർ, ആർക്ക് ആൻഡ് ഗ്യാസ് വെൽഡർ, ഫിറ്റർ ഫാബ്രിക്കേഷൻ, മൊബൈൽ ഫോൺ ഹാർഡ് വെയർ ടെക്‌നീഷ്യൻ, ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ട്‌സ് എക്‌സിക്യുട്ടീവ് തുടങ്ങിയവയാണ് കോഴ്‌സുകൾ. ഫീസ്, താമസം, ഭക്ഷണം എന്നിവ സൗജന്യം. ഫോൺ: 9544862039, 9496464620.