തിരുവല്ല : സ്‌പെഷ്യൽ സ്‌കൂളുകൾക്കുള്ള സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് ഉടൻ ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ബിനു അധ്യക്ഷത വഹിച്ചു. റോയി വർഗീസ് ഉദ്ഘാടനം ചെയ്തു. ജോൺ മാത്യു, ഷൈനി മാത്യു, മാത്യു വർഗീസ്, സാം സാമുവേൽ തുടങ്ങിയവർ പ്രസംഗിച്ചു.