തെങ്ങമം: പള്ളിക്കൽ പഞ്ചായത്തിലും കുടുംബശ്രീയുടെ 20 രൂപാ ഹോട്ടൽ വരുന്നു. വിശപ്പുരഹിത പദ്ധതി പ്രകാരം ചേന്നം പള്ളിൽ ജംഗ്ഷനിലാണ് ആരംഭിക്കുക. നവംബർ 1ന് ആരംഭിക്കാനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത് ഭരണ സമിതി. ചേന്നം പള്ളിൽ പ്രവർത്തിക്കുന്ന ഐശ്വര്യാ കുടുംബശ്രീയുടെ ചുമതലയിലാണ് ഹോട്ടൽ ആരംഭിക്കുന്നത്. കെട്ടിടവാടകയും വൈദ്യുതി ചാർജും പഞ്ചായത്ത് നൽകും . 20 രൂപക്ക് ഊണ് കൂടാതെ രാവിലെ പ്രഭാത ഭക്ഷണവും വൈകിട്ട് ലഘുഭക്ഷണവും ഉണ്ടാകും.