road-
റാന്നി മന്ദിരംപടിക്കും ബ്ലോക്ക്പടിക്കും ഇടയിലായി റോഡിൻറെ നടുവിലായി നിൽക്കുന്ന വൈദ്യുതി തൂൺ

റാന്നി : വൈദ്യുതി തൂണുകൾ നീക്കാത്തതിനാൽ സംസ്ഥാന പാതയുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു. ബ്ലോക്ക്പടിക്കും മന്ദിരംപടിക്കും ഇടയിലാണ് ഈ കാഴ്ച. സംസ്ഥാന പാതയുടെ നിർമ്മാണം നടന്നു വരുന്ന കാര്യം അറിയാത്ത മട്ടിലാണ് കെ.എസ്.ഇ ബി. റോഡിന്റെ ഒരു വശം പാറമക്കിട്ടു നിരപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ് റോഡിന്റെ നടുവിലായി പണിക്ക് തടസമായി വൈദ്യുതി തൂണുകൾ നിൽക്കുന്നത്. മാസങ്ങളായി റോഡുപണി നടക്കുന്നതിനാൽ ജനങ്ങൾ ദുരിതത്തിലായിരിക്കുന്ന സമയത്താണ് കെ.എസ്.ഇ ബി യുടെ മെല്ലപ്പോക്ക്.