പത്തനംതിട്ട: പൊലീസ് അനുസ്മരണദിനത്തിൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് പരേഡും സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും നടന്നു. ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി സ്മാരകസ്തൂപത്തിൽ പുഷ്പചക്രം അർപ്പിച്ച് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. സായുധ പൊലീസ് ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റ് പി.പി.സന്തോഷ്‌കുമാർ പൊലീസ് രക്തസാക്ഷികളുടെ പേരുകൾ വായിച്ചു. ആചാരവെടിയോടെ അനുസ്മരണ പരേഡും മറ്റ് ചടങ്ങുകളും അവസാനിച്ചു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് അനുസ്മരണദിന സ്റ്റാമ്പ് പതിച്ചു നൽകി. അഡീഷണൽ എസ്പി എൻ.രാജൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. സുധാകരൻ പിള്ള, ഡി.സി.ആർ.ബി ഡി.വൈ.എ.സ്പി എ.സന്തോഷ്‌കുമാർ, നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ. പ്രദീപ് കുമാർ, ഡി.സി.ബി ഡി.വൈ.എസ്.പി.ജെ. ഉമേഷ് കുമാർ, ഡി.വൈ.എസ്.പി കെ. സജീവ്, അടൂർ ഡി.വൈ.എസ്.പി ആർ. ബിനു തുടങ്ങിയവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.