പത്തനംതിട്ട: കഴിഞ്ഞ വർഷം ഒക്ടോബർ 22ന് റാന്നി മാടമണിൽ പമ്പാനദിയിൽ രക്ഷാപ്രവർത്തനത്തിനിടയിൽ റബർ ഡിങ്കി മറിഞ്ഞ് മരണമടഞ്ഞ പത്തനംതിട്ട അഗ്‌നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ആർ. ആർ. ശരത്തിന്റെ ഒന്നാം ചരമ വാർഷികം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ, ജില്ലാ ഫയർ ഓഫിസർ ഹരികുമാർ, കെ.എഫ്.എസ്.എ സംസ്ഥാന ഭാരവാഹികളായ ബദറുദ്ദീൻ, സജു പി, സിജിമോൻ സ്റ്റേഷൻ ഓഫിസർമാരായ ജോസഫ് ജോസഫ്, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.